റിയാദിൽ പരപ്പനങ്ങാടി സൗഹൃദ കൂട്ടായ്മ പാസ് ഇഫ്താർ
പരപ്പനങ്ങാടിക്കാരും കുടുംബാംഗങ്ങളും ഇഫ്താറിൽ പങ്കെടുത്തു
Update: 2025-03-17 08:25 GMT
റിയാദ്: റിയാദിലെ പരപ്പനങ്ങാടി സൗഹൃദ കൂട്ടായ്മ പാസ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് നിരവധി പേർ. റിയാദിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിരുന്ന്. പരപ്പനങ്ങാടിക്കാരും അവരുടെ കുടുംബാംഗങ്ങളും ഇഫ്താറിൽ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ യൂനുസ് കേയി അധ്യക്ഷത വഹിച്ചു. മുൻകാല പ്രവാസിയും ജിദ്ദയിൽ ഗൾഫ് എയറിലെ എച്ച് ആർ ഓഫീസറുമായിരുന്ന അബ്ദുല്ല നഹ, ഇ.പി സമീർ, രാജേഷ്, ഹസ്സൻ അഷറഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഷാഫി ഉള്ളണം സ്വാഗതവും നിസാർ നന്ദിയും പറഞ്ഞു.
അലി കൈറ്റാല, ബഷീർ അങ്ങാടി, നസീം സിപി, നജീം, റംഷി, കാസിം പഞ്ചാര, ഗഫൂർ ചേക്കാലി, മുഹമ്മദ് തലേകര, സജ്ജാദ് ഒ.പി, റിയാസ് കോണിയത്ത്, നാസർ സിപി, നെയിം സി പി എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.