റിയാദ് നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
അൽ നസർ അക്കാദമിയുടെ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അഷ്മിൽ ടിപിക്ക് ഉപഹാരം നൽകി
Update: 2025-03-17 08:30 GMT
റിയാദ്: റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ മീറ്റിൽ നിരവധി പേർ പങ്കെടുത്തു.
സൗദിയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ അൽ നസർ അക്കാദമിയുടെ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അഷ്മിൽ ടിപിക്ക് ചടങ്ങിൽ ഉപഹാരം നൽകി.
അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ, റസാക്ക് മൈത്രി, സുൽഫി ചെമ്പാല, ഷാജിൽ മേലേതിൽ, റിയാസ് വരിക്കോടൻ, സജി സമീർ എന്നിവർ സംസാരിച്ചു. ജയഫർ അലി മൂത്തേടത്ത് സ്വാഗതവും മൻസൂർബാബു നന്ദിയും പറഞ്ഞു.
ആരിഫ് ചുള്ളിയിൽ, സലീം കല്ലായി, ഷാൻ അറക്കൽ, ജസീൽ വി, ഉനൈസ് വല്ലപ്പുഴ, വഹാബ് കീരി, അഷ്റഫ് കെപി എന്നിവർ നേതൃത്വം നൽകി.