സൗദിയിൽ വാടകകരാറുകളുടെ എണ്ണത്തിൽ വർധന; ഒരു വർഷത്തിനിടെ കരാറുകളുടെ എണ്ണം 2.74 മില്യണിലെത്തി
താമസ, വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് കരാറുകൾ. ജിദ്ദ നഗരമാണ് കരാറുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ.
റിയാദ്: സൗദിയിൽ വാടകകരാറുകളുടെ എണ്ണത്തിൽ വൻ വർധന്. ഒരു വർഷത്തിനിടെ രാജ്യത്ത് വാടകകരാറുകളുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതൽ കരാറുകൾ രേഖപ്പെടുത്തിയത് ജിദ്ദയിലാണ്. 2022 ഡിസംബർ ഒന്ന് മുതൽ 2023 ഡിസംബർ ഒന്ന് വരെയുള്ള കാലയളവിലെ കണക്കുകളാണിവ. ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
താമസ, വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് കരാറുകൾ. ജിദ്ദ നഗരമാണ് കരാറുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ. താമസ കെട്ടിടങ്ങളുടെ വാടക ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് തലസ്ഥാന നഗരമായ റിയാദിലാണ്. 24,700 റിയാലാണ് റിയാദിലെ ശരാശരി വാടക. ജിദ്ദയിൽ ഇത് 20,300ഉം രേഖപ്പെടുത്തി. മറ്റു നഗരങ്ങളിൽ താരതമ്യേന കുറഞ്ഞ വാടകയാണ് രേഖപ്പെടുത്തിയത്. ഭവന മന്ത്രാലയത്തിന് കീഴിലുള്ള ഈജാർ പ്ലാറ്റ് ഫോം വഴിയാണ് വാടക കരാറുകൾ നടപ്പിലാക്കി വരുന്നത്. 2024 ജനുവരി മുതൽ വാടക തുക ഉൾപ്പെടെയുള്ളവ പ്ലാറ്റ്ഫോം വഴി കൈമാറണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.