സൗദിയില്‍ വ്യവസായ രംഗത്ത് കുതിപ്പ് തുടരുന്നു; സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പുറത്ത്

സൗദിയിലെ വ്യവസായ നിക്ഷേപ മൂല്യം 1.432 ട്രില്യണായി ഉയര്‍ന്നു

Update: 2023-07-13 18:50 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: സൗദിയില്‍ വ്യവസായിക മേഖലയിലെ നിക്ഷേപത്തില്‍ വര്‍ധന തുടരുന്നതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ രാജ്യത്തെ വ്യവസായശാലകളുടെ എണ്ണം 10,800 കടന്നതായി ധാതുവിഭവ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വ്യാവസായിക നിക്ഷേപങ്ങളുടെ മൂല്യം 1.4 ട്രില്യണ്‍ കവിഞ്ഞു.

വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ വ്യവസായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ രാജ്യത്തെ വ്യവസായശാലകളുടെ എണ്ണം 10,819 ആയി ഉയര്‍ന്നു. ഇതോടെ രാജ്യത്തെ വ്യവസായിക മേഖലയിലെ നിക്ഷേപമൂല്യം 1.43  ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. കെമിക്കല്‍ ഉല്‍പന്നങ്ങള്‍, നിര്‍മ്മാണ മേഖല സാമഗ്രികള്‍ എന്നിവയുടെ ഉല്‍പാദന മേഖലയിലാണ് ഇക്കാലയളവില്‍ കൂടുതല്‍ നിക്ഷേപം എത്തിയത്.

തദ്ദേശീയ നിക്ഷേപ നിര്‍മ്മാണ യൂണിറ്റുകള്‍ 83.5 ശതമാനവും വിദേശ നിര്‍മ്മാണ യൂണിറ്റുകള്‍ 8.5 ശതമാനവും സംയുക്ത നിര്‍മ്മാണ യൂണിറ്റുകളുടെ തോത് എട്ടു ശതമാനവുമായും വര്‍ധിച്ചു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്-4194 എണ്ണം. കിഴക്കന്‍ പ്രവിശ്യയില്‍ 2476ഉം മക്ക പ്രവിശ്യയില്‍ 2068ഉം നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News