സൗദിയിൽ കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 30 പുതിയ സ്ഥാപനങ്ങൾ തുറന്നതായി റിപ്പോർട്ട്
വ്യക്തിഗത സ്ഥാപനങ്ങൾക്ക് മൂന്ന് മിനിറ്റിനുള്ളിലാണ് രജിസ്ട്രേഷൻ നൽകുന്നത്
സൌദിയിൽ കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 30 പുതിയ സ്ഥാപനങ്ങൾ തുറന്നതായി റിപ്പോർട്ട്.പ്രധാന ബിസിനസ് വിഭാഗത്തിൽ ആറായിരത്തോളം സ്ഥാപനങ്ങൾ രജിസ്ട്രേഷൻ നേടി.
വ്യക്തിഗത സ്ഥാപനങ്ങൾക്ക് മൂന്ന് മിനുട്ടിനുള്ളിലാണ് രജിസ്ട്രേഷൻ നൽകുന്നത്. കഴിഞ്ഞ വർഷം തുടക്കം മുതൽ സെപ്റ്റംബർ 7 വരെ മൊത്തം 7395 വാണിജ്യ രജിസ്ട്രേഷനുകളാണ് നടന്നത്. അതായത് ശരാശരി 30 സ്ഥാപനങ്ങൾ ഓരോ ദിവസവും സൌദിയിൽ പുതിയതായി ആരംഭിച്ചു. അടുത്തിടെ സർക്കാർ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിൽ 5944 സ്ഥാപനങ്ങൾ പ്രധാന ബിസിനസ് വിഭാഗത്തിലാണ് രജിസ്റ്റർ് ചെയ്തിട്ടുള്ളത്. 1451 എണ്ണം ബ്രാഞ്ച് ഓഫീസുകളുടെ വിഭാഗത്തിലും രജിസ്ട്രേഷൻ നേടി.
കഴിഞ്ഞ വർഷം ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിച്ച കമ്പനികളുടെ എണ്ണം 460 ആയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 5772 സ്ഥാപനങ്ങൾ പുതിയതായി രജിസ്ട്രേഷൻ നേടിയപ്പോൾ, അവയിൽ 1163 സ്ഥാപനങ്ങൾ അവയുടെ കാറ്റഗറി വ്യക്തമാകിയിട്ടില്ല. വ്യക്തിഗത സ്ഥാപനങ്ങൾക്ക് വളറെ വേഗത്തിലാണ് രജിസ്ട്രേഷൻ ലഭിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നത് മുതൽ പരമാവധി മൂന്ന് മിനുട്ടിനുള്ളിൽ രജിസ്ട്രേഷൻ ലഭിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് മൊബൈൽ വഴിയും മറ്റും ഓണ്ലൈനായി അപേക്ഷയുടെ നില പരിശോധിക്കാനും സൌകര്യമുണ്ട്.