റമദാനെ വരവേല്‍ക്കാന്‍ സൗദിയില്‍ ലുലുവിന്റെ റമദാന്‍ ബൊക്കെ

റമദാന്‍ മുഴുവനും 30 വിദേശ പഴങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഇവിടെ ലഭ്യമാകും

Update: 2022-03-31 12:00 GMT
Advertising

സൗദിയില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകളുമായി ലുലുവിന്റെ റമദാന്‍ ബൊക്കേ തുടങ്ങി. എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന പ്രീപാക്കേജ് റമളാന്‍ കിറ്റുകളാണ് പ്രധാന പ്രത്യേകത. 99, 199 റിയാലുകളിലായി കിറ്റുകള്‍ ലഭ്യമാണ്. ഇതിന് പുറമെ, മീറ്റ് ഫെസ്റ്റ്, ഈന്തപ്പഴ ഫെസ്റ്റ്, റമദാന്‍ രാത്രികളില്‍ വിവിധ ആഘോഷങ്ങള്‍, മധുര പലഹാരങ്ങള്‍, ഡെസേര്‍ട്ട് ഫെസ്റ്റിവല്‍ തുടങ്ങി ആകര്‍ഷകമായ പദ്ധതികളാണ് ലുലു ഒരുക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് മൊത്ത വിലയില്‍ പുതിയ പഴങ്ങളും പച്ചക്കറികളും നല്‍കുന്നതിനായി പ്രത്യേക സൂഖും ഒരുക്കിയിട്ടുണ്ട്. റമദാന്‍ മുഴുവനും 30 വിദേശ പഴങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഇവിടെ ലഭ്യമാകും.

ദുരിതബാധിതര്‍ക്ക് ഇഫ്താര്‍ ബോക്‌സുകള്‍ വിതരണം ചെയ്യുന്ന സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് റമദാന്‍ ബോക്‌സ്, ഇഫ്താര്‍ ഭക്ഷണം എന്നിവ ലുലു ഒരുക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് 15, 99 റിയാലുകള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന സൗകര്യപ്രദമായ ഫുഡ് പായ്ക്കറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇഫ്താര്‍ ബോക്‌സുകള്‍. ക്യാഷ് കൗണ്ടറുകള്‍ വഴി 15, 99 റിയാലുകള്‍ ഇതിലേക്ക് സംഭാവന ചെയ്യാനുള്ള അവസരവുമുണ്ട്.

സൗദി ഫുഡ് ബാങ്ക്, ഇഫ്ത്താറിനും അത്താഴത്തിനുമുള്ള ഭക്ഷണങ്ങള്‍ ലഭിക്കുന്ന കാര്‍ഡുകളും ലുലു പുറത്തിറക്കി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, തീം റമദാന്‍ ബോക്‌സുകളുടെ മനോഹരമായ രൂപവും ലുലു പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സാധനങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടെ ബോക്‌സുകള്‍ സൗദി പോസ്റ്റിലൂടെ ലോകത്തെവിടെയും അയയ്ക്കാന്‍ കഴിയും. ഈ സേവനത്തിന് കൊറിയര്‍ ചാര്‍ജുകളില്‍ 10 ശതമാനം പ്രത്യേക കിഴിവും ലഭ്യമാകും.

കൂടാതെ റിയാദ്, ജിദ്ദ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സൗദി പോസ്റ്റ് ബൂത്തും ലഭ്യമാണ്. ഡയറ്റ് രീതി തുടരുന്നവര്‍ക്കായി കീറ്റോ, വെഗന്‍ ഇഫ്താര്‍ വിഭവങ്ങളും ലുലു ഒരുക്കുന്നുണ്ട്. റമദാനില്‍ രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കിക്കൊണ്ട് റമദാന്‍ രാത്രികള്‍ ലുലു സജീവമാക്കും. ഷോപ്പിങ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായാണ് ഉല്‍പ്പന്ന ഓഫറുകളും റമദാന്‍ കിറ്റുകളും ആരംഭിച്ചതെന്ന് സൗദി അറേബ്യയിലെ ലുലു ഡയരക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News