സൗദിയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആക്ടീവ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ 10,182 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
സൗദിയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. 1389് പേര്‍ക്ക് ഇന്ന് കോവിഡ് ഭേദമായിട്ടുണ്ട്. 864 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 864 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, 1,389 പേര്‍ക്ക് ഭേദമായിട്ടുണ്ട്. 9 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ ഇത് വരെ 5,35,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതില്‍ 5,17,379 പേര്‍ക്കും ഭേദമായി. 8,366 പേരാണ് രാജ്യത്തൊട്ടാകെ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആക്ടീവ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ 10,182 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. അതില്‍ 822 പേര്‍ ജിദ്ദയിലാണ്. റിയാദില്‍ 601 പേരും, മക്കയില്‍ 458 പേരും, ത്വാഇഫില്‍ 422 പേരും, ഹായിലില്‍ 304 പേരും ചികിത്സയിലുണ്ട്. മറ്റു നഗരങ്ങളിലെല്ലാം മുന്നൂറില്‍ താഴെയാണ് ആക്ടീവ് കേസുകള്‍. മൂന്ന് കോടി ഏഴ് ലക്ഷത്തിലധികം ഡോസ് വാക്സിന്‍ സൗദിയില്‍ ഇത് വരെ വിതരണം ചെയ്തു. അതില്‍ ഒരു കോടി മൂന്ന് ലക്ഷത്തിലധികം പേരും രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.