മീഡിയാവണ്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാന പരീക്ഷ; രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്

ഇനി മൂന്ന് നാള്‍കൂടി മാത്രമാണ് രജിസ്‌ട്രേഷന് അവസരമുണ്ടാകുക

Update: 2023-12-17 19:29 GMT
Advertising

റിയാദ്: മീഡിയാവണ്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാന പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ ആവസാന ഘട്ടത്തിലേക്ക്. ഇനി മൂന്ന് നാള്‍കൂടി മാത്രമാണ് രജിസ്‌ട്രേഷന് അവസരമുണ്ടാകുക. ആഗോള വിജ്ഞാന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് സൗദിയില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇതിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. മലര്‍വാടി - ടീന്‍ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഏഗണ്‍ ആണ്. ആഗോള മലയാളി വിദ്യാര്‍ഥികളുടെ വിജ്ഞാനോത്സവമായ മീഡിയാവണ്‍ ലിറ്റില്‍ സ്‌കോളര്‍ പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്.

മൂന്ന് നാള്‍കൂടി അവശേഷിക്കുന്ന സമയപരിധി ഡിസംബര്‍ 20ന് അവസാനിക്കും. പത്തിലധികം പരീക്ഷ സെന്ററുകളുള്ള സൗദിയില്‍ നിന്നും ഇതിനകം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. മലര്‍വാടിയുടെയും സ്റ്റുഡന്‍സ് ഇന്ത്യയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. റോബോട്ടടക്കം നാല്‍പ്പത് ലക്ഷം രൂപ വരുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ആദ്യ ഘട്ടം ജനുവരി 12ന് ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കും. ആദ്യഘട്ട മത്സരത്തിലെ വിജയികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ പ്രൊവിന്‍സ് തല സെന്ററുകളില്‍ വെച്ച് ഓഫ്‌ലൈന്‍ പരീക്ഷകളാണുണ്ടാകുക. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന ജേതാക്കള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മൂന്നാം ഘട്ടത്തില്‍ പ്രൊവിന്‍സ് തല വിജയികള്‍ ടീമായിചേര്‍ന്ന് ഗ്ലോബല്‍ മല്‍സരത്തില്‍ പങ്കെടുക്കും. വിവിധ കാറ്റഗറികളിലായി നടത്തുന്ന പരീക്ഷയുടെ ഫൈനല്‍ റൗണ്ട് കോഴിക്കോട് മീഡിയാവണ്‍ ആസ്ഥാനത്ത് വെച്ച് സംഘടിപ്പിക്കും. മത്സരം ചാനലില്‍ സംപ്രേഷണം ചെയ്യും.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News