റിയാദ് ഇസ്ലാമിക് സ്റ്റുഡന്റസ് കോൺക്ലെവ് പ്രഖ്യാപിച്ചു
റിയാദ് ഇസ്ലാഹി സെന്റഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20നാണ് പരിപാടി
Update: 2024-11-08 16:04 GMT
റിയാദ് : റിയാദ് ഇസ്ലാഹി സെന്റഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടി റിയാദിൽ വെച്ച് 2024 ഡിസംബർ 20 ന് സംഘടിപ്പിക്കുന്ന റിയാദ് ഇസ്ലാമിക് സ്റ്റുഡന്റസ് കോൺക്ലെവ് (RISCON) ന്റെ പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് ഏലാംകോട് നിർവ്വഹിച്ചു. പ്രസിഡന്റ് PN അബ്ദുലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി. കെ അഷ്റഫ്, , സിപി സലീം, ആർ.ഐ,സി.സി ചെയർമാൻ ഒമർ ഫാറൂഖ്, കൺവീനർ ജാഫർ പൊന്നാനി, സൗദി ദേശിയ ഇസ്ലാഹി സെന്റഴ്‌സ് കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി, സെക്രട്ടറി ഒമർ ശരീഫ്, വിസ്ഡം സ്റ്റുഡന്റസ് ഗ്ലോബൽ വിംഗ് ചെയർമാൻ അമീൻ സലീഫ്, കൺവീനർ ആദിൽ സെർഹാൻ, ആർ.ഐ.സി.സി സ്റ്റുഡന്റസ് വിംഗ് ചെയർമാൻ ഷഹജാസ് പയ്യോളി, കൺവീനർ സുൽഫിക്കർ പാലക്കാഴി, തുടങ്ങിയവർ പങ്കെടുത്തു.