റിയാദ് സീസൺ ഫെസ്റ്റിവലിന് നാളെ കൊടിയേറും; പിറ്റ്ബുള്ളിന്റെ സംഗീത വിരുന്നും റാലിയും നാളെ
ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തുന്നുണ്ട്
സൗദിയിലെ വിനോദ കാലാപരിപാടികൾക്ക് തുടക്കം കുറിക്കുന്ന റിയാദ് സീസൺ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ലോക പ്രശസ്ത റാപ്പർ പിറ്റ്ബുള്ളിന്റെ പ്രകടനത്തോടെ പരിപാടിക്ക് തുടക്കമാകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ റിയാദ് നഗരത്തിൽ നാളെ കലാകാരന്മാരുടെ റാലി നടക്കും. ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തുന്നുണ്ട്. പരിപാടി പ്രേക്ഷകരിലേക്കെത്തിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്കൊപ്പം മീഡിയവണുമുണ്ടാകും.
രണ്ട് കോടി സന്ദർശകരെയാണ് ഇത്തവണത്തെ പ്രതീക്ഷിക്കുന്നത്. 7500 വിനോദ പരിപാടികളാണ് ഇതിന്റെ ഭാഗമായി അരങ്ങേറുക. ആദ്യത്തെ പത്ത് ദിനം ഉദ്ഘാടന പരിപാടികളാണ്. ഡബ്ലു ഡബ്ലു ഇ മത്സരവും ഇതിന്റെ ഭാഗമായുണ്ട്. ടിക്കറ്റുകൾ വെച്ചാണ് മത്സരങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന റാലിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വെള്ളിയാഴ്ച റിയാദ് ഫ്രണ്ട് തുറക്കും. ഇതിനകത്തേക്കും പ്രവേശനം സൗജന്യമാണ്.
ഒക്ടോബർ 26ന് വിന്റർ വണ്ടലാൻഡ് തുറക്കും. സാഹസിക റൈഡുകളാകും ഇതിനകത്ത് നടക്കുക. ഒക്ടോബർ 27ന് തുറക്കുന്ന ഓപ്പൺ മൃഗശാലയും മേളയിലെ പ്രധാന ആകർഷണമായിരിക്കും. പിന്നീട് ആറു മാസം വരെ പരിപാടികൾ നീണ്ടു നിൽക്കും.