ഗസ്സക്കുള്ള സൗദിയുടെ സഹായം തുടരുന്നു; ഈജിപ്ത് വഴി ഗസ്സയിലെത്തിച്ച വസ്തുക്കള്‍ വിതരണം ചെയ്തു

ഭക്ഷണം, മരുന്ന്, പാര്‍പ്പിടം എന്നിവ അടങ്ങുന്നതാണ് സഹായം.

Update: 2024-01-22 19:12 GMT
Advertising

ദമ്മാം: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്കുള്ള സൗദിയുടെ സഹായവിതരണം തുടരുന്നു. വ്യോമ കടല്‍ മാര്‍ഗം ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റോഡു മാര്‍ഗ്ഗം റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച് വിതരണം തുടരുന്നതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു.

ഭക്ഷണം, മരുന്ന, പാര്‍പ്പിട സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ അടങ്ങുന്ന വസ്തുക്കളാണ് വിതരണം ചെയ്തു വരുന്നത്. ഗസ്സയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷെല്‍ട്ടറുകളിലാണ് വിതരണം നടത്തിയത്.

ഫലസ്തീന്‍ റെഡ്ക്രസന്റുമായി സഹകരിച്ചാണ് വിതരണം. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ മുഖേനയാണ് സഹായ നല്‍കി വരുന്നത്. ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സഹായവിതരണം വഴി സൗദി നടത്തികൊണ്ടിരിക്കുന്നതെന്ന് റിലീഫ് സെന്റര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫലസ്തീന് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതുജനങ്ങളില്‍ നിന്നും ധനസഹായവും സ്വരൂപിച്ചുവരുന്നുണ്ട്. സാഹേം പ്ലാറ്റ്ഫോം വഴിയാണ് ധനസമാഹരണം പുരോഗമിക്കുന്നത്.

Full View


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News