യുക്രൈന് സൗദിയുടെ സഹായം; പ്രത്യേക കാര്‍ഗോ വിമാനം പോളണ്ടിലെത്തി

400 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമാണ് സൗദി അറേബ്യ യുക്രൈന് നല്‍കാന്‍ തിരുമാനിച്ചിട്ടുള്ളത്

Update: 2023-03-05 18:25 GMT
Advertising

ദമ്മാം: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങള്‍ക്ക് സൗദിയുടെ മൂന്നാംഘട്ട സഹായവും എത്തിച്ചു നല്‍കി. അവശ്യ സാധനങ്ങളടങ്ങുന്ന പ്രത്യേക കാര്‍ഗോ വിമാനം പോളണ്ട് വിമാനത്താവളത്തിലെത്തിച്ചാണ് സഹായ വിതരണം നടത്തുന്നത്. ഷെല്‍ട്ടറുകള്‍, ഇലക്ട്രിക് ജനറേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അടങ്ങുന്ന 30 ടണ്‍ അവശ്യ സാധനങ്ങളുമായാണ് വിമാനം പുറപ്പെട്ടത്.

പോളണ്ട് വിമാനത്താവളത്തിലെത്തിയ സാധനങ്ങള്‍ പോളണ്ട് അതിര്‍ത്തി വഴി യുക്രൈനിലെത്തിക്കും. ഇതിനകം മരുന്നുള്‍പ്പെടെയുള്ള അവശ്യ സഹായങ്ങള്‍ രണ്ട് തവണ സൗദി അറേബ്യ യുക്രൈന് എത്തിച്ച് നല്‍കിയിട്ടുണ്ട്. 400 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമാണ് സൗദി അറേബ്യ യുക്രൈന് നല്‍കാന്‍ തിരുമാനിച്ചിട്ടുള്ളത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News