സൗദിയിൽ അനധികൃതമായി വിദേശിയെ ജോലിക്ക് നിയമിച്ചാല്‍ പിഴ

തൊഴിലുടമയ്ക്ക് 10000 റിയാല്‍ വരെ പിഴ ചുമത്തും

Update: 2023-08-10 18:10 GMT
Editor : anjala | By : Web Desk
Advertising

ദമ്മാം: വിദേശിയെ അനധികൃതമായി ജോലിക്ക് നിയമിച്ചാല്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമയ്ക്കും കടുത്ത പിഴ ചുമത്തും. സൗദിയിൽ തൊഴില്‍ നിയമത്തിലെ ലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളും നിര്‍ണ്ണയിക്കുന്ന പരിഷ്‌കരിച്ച നിയമത്തിലാണ് കടുത്ത പിഴ വിഭാവനം ചെയ്യുന്നത്. തൊഴില്‍ പെര്‍മിറ്റോ അജീര്‍ ഉടമ്പടിയോ കൂടാതെ വിദേശിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമയ്ക്കുമാണ് പിഴ ചുമത്തുക. തൊഴിലാളി ഒന്നിന് 5000 മുതല്‍ 10000 റിയാല്‍ വരെ പിഴ ഈടാക്കും. തൊഴില്‍ നിയമത്തിലെ പതിനഞ്ചാം ഖണ്ഡികയില്‍ മാറ്റം വരുത്തിയാണ് പിഴ വര്‍ധിപ്പിച്ചത്.

Full View

ജോലി സ്ഥലത്തുള്ള വിവേചനം തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, ഇഖാമ പോലെയുള്ള ഔദ്യോഗിക രേഖകള്‍ പിടിച്ച് വെച്ചാല്‍ ഉടമക്ക് ആയിരം റിയാല്‍ പിഴ ലഭിക്കും. ജോലി സ്ഥലത്തെ മോശമായ പെരുമാറ്റത്തിന് തൊഴിലാളി നല്‍കിയ പരാതികളിന്മേല്‍ നടപടി സ്വീകരിച്ചില്ലെങ്കിലും ഉടമക്ക് നടപടി നേരിടേണ്ടി വരും. തുടങ്ങി നിരവധി തൊഴിലാളി ക്ഷേമ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News