സൗദിയിൽ ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് അയ്യായിരം റിയാൽ പിഴ
കൃത്രിമത്വം കാണിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ
സൗദിയിൽ ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ അയ്യായിരം റിയാൽ പിഴയീടാക്കും. കൃത്രിമത്വം കാണിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ. ഡിസംബർ നാലിന് ശേഷം ഇതു കണ്ടെത്താൻ പരിശോധനയുണ്ടാകും.
സൗദിയിലെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നൽകുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബർ നാലിനകം ഇലക്ട്രോണിക്‌സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തിയതിക്കു ശേഷം പേന കൊണ്ടെഴുതിയ പേപ്പർ ബില്ലുകൾക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളിൽ ക്വു ആർ കോഡ്, നികുതി വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് ഇല്ലാത്തവർക്ക് ആദ്യ തവണ 5000 റിയാലാണ് പിഴ.
വീണ്ടും പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിക്കും. ഇലക്ട്രോണിക് ബില്ലിങിൽ കൃത്രിമത്വം കാണിച്ചാൽ 10,000 റിയാൽ പിഴ. പിന്നീട് പിഴ ഇരട്ടിക്കുകയും ജയിൽ ശിക്ഷക്ക് വരെ കാരണമാവുകയും ചെയ്യും. ഡിസം.4ന് ശേഷം പരിശോധനക്ക് അതോറിറ്റി പ്രത്യേക സംഘത്തെ നിശ്ചയിക്കും. വാനുകളിൽ വസ്തുക്കൾ വിൽക്കുന്നവർക്കും ഇലക്ട്രോണിക് ബില്ലിങ് നിർബന്ധമാണ്. പുതിയ രീതി നടപ്പാകുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.
നേരത്തെ മൂല്യവർധിത നികുതി അഥവാ വാറ്റ് ബില്ലിങ് സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നു. വാറ്റ് കാണിക്കുന്ന ബില്ലിങ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാലാണ് കുറഞ്ഞ പിഴ. വാറ്റിൽ കൃത്രിമത്വം കാണിച്ചാൽ കുറ്റത്തിനനുസരിച്ച് 10 ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.
Those who do not implement electronic billing in Saudi Arabia will be fined 5,000 riyals in the first instance. Those who commit fraud will be fined 10,000 riyals. There will be a test to find this out after December 4th.