സൗദിയുടെ ധാതുസമ്പത്തിൽ വൻ വർധന

രാജ്യത്തെ ധാതുസമ്പത്തിന്‍റെ മൂല്യം 2.5 ട്രില്യൺ ഡോളറായി ഉയർന്നതായി ഊര്‍ജ മന്ത്രി അറിയിച്ചു

Update: 2024-01-11 19:28 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: സൗദി അറേബ്യയുടെ ധാതുസമ്പത്തിൽ വൻ വർധന രേഖപ്പെടുത്തി. രാജ്യത്ത് ഉപയോഗിക്കാത്ത ധാതുവിഭവങ്ങളുടെ മൂല്യം മൂന്നിരട്ടിയായാണ് വർധിച്ചത്. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ മിനറൽസ് ഫോറത്തിലാണ് ഊർജ മന്ത്രി ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.

രാജ്യത്തെ ധാതുസമ്പത്തിന്‍റെ മൂല്യം 2.5 ട്രില്യൺ ഡോളറായി ഉയർന്നതായി ഊര്‍ജ മന്ത്രി അൽഖൊറായ്ഫ് വ്യക്തമാക്കി. 2016ലെ കണക്കുകളെ അപേക്ഷിച്ച് 90 ശതമാനം വളർച്ചയാണ് നിലവിൽ രേഖപ്പെടുത്തിയത്. അപൂർവ മൂലകങ്ങളുടെയും ഫോസ്‌ഫേറ്റ്, സിങ്ക്, സ്വർണ്ണം തുടങ്ങിയ ലോഹങ്ങളുടെയും ശേഷിപ്പിലാണ് 90 ശതമാനം വർധന രേഖപ്പെടുത്തിയത്. ധാതുസമ്പത്തിന്റെ വർധന രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈടെക് ഉൽപ്പന്നങ്ങളുടെയും നിർമാണത്തിൽ നിർണായക വഴിത്തിരിവാകും. കൂടാതെ ഖനന പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളും ഫോറത്തിൽ പ്രഖ്യാപിച്ചു.

Full View

2022 മുതൽ ലോകോത്തര ഖനന കമ്പനികൾക്ക് രാജ്യത്ത് ലൈസൻസ് അനുവദിച്ചു നൽകിയിട്ടുണ്ട്. എന്നാൽ, 2024ൽ പുതുതായി 30ലധികം അന്താരാഷ്ട്ര കമ്പനികൾക്ക് രാജ്യത്ത് ലൈസൻസ് അനുവദിക്കും. ലൈസൻസ് കരസ്ഥമാക്കുന്ന കമ്പനികൾക്ക് 2,000 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള വലിയ പര്യവേക്ഷണ മേഖലകളാണ് അനുവദിക്കുക. റിയാദിൽ നടക്കുന്ന മൂന്നാമത് ഫ്യൂച്ചർ മിനറൽസ് ഫോറത്തിന് ഇന്ന് പരിസമാപ്തി കുറിക്കും.

Summary: Saudi Arabia's value of mineral resources has nearly doubled

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News