സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി
ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തിയ കിരീടവകാശിയെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി സ്വീകരിച്ചു
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തിയ കിരീടവകാശിയെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി സ്വീകരിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച വിവിധ കരാറുകളിലേര്‍പ്പെടും.
ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി രാജ്യങ്ങളിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശനം നടത്തുന്നത്. മേഖലയിലെ സുരക്ഷാ, സ്ഥിരത, വികസനം സമാധാനം എന്നിവ ലക്ഷ്യമാക്കി ഇരു രാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പാക്കും. വിവിധ ബിസിനസ് കരാറുകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടപ്പിലാക്കും.
7.7 ബില്യണ്‍ ഡോളറിന്റെ കരാറകളില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒപ്പ് വെച്ചു. ഊര്‍ജ്ജം, ഐ.ടി ഇ കൊമേഴ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖകളിലാണ് നിക്ഷേപം നടത്തുക. ഈജിപ്ത് പര്യാടനം പൂര്‍ത്തിയാക്കി കിരീടവകാശി ജോര്‍ദാനിലേക്ക് തിരിക്കും. അവിടെ നിന്ന് തുര്‍ക്കിയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉറുദുഖാനുമായും കൂടിക്കാഴ്ച നടത്തും.