സൗദിയിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം; കരട് നിയമത്തില്‍ പൊതുജനാഭിപ്രായം തേടി
ജൂലൈ അവസാനത്തിന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ലോയുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് കരട് നിയമത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടിയത്. വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് റെഗുലേഷന്‍, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യക്തിഗത ഡാറ്റുടെ കൈമാറ്റം ചെയ്യുന്നതിനുള്ള നിയന്ത്രണം എന്നിവയെ കുറിച്ചാണ് പ്രധാനമായും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
ജൂലൈ അവസാനത്തിന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. നിയമം വ്യക്തികള്‍ക്ക് അവരുടെ ഡാറ്റയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും പ്രാപ്തമാക്കും. ഒപ്പം നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിനും സ്വയം ബോധവാന്‍മാരാകുന്നതിനും സഹായിക്കുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.