എണ്ണയുൽപാദനത്തിൽ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി

ഒപെക്‌സ് പ്ലസ് കൂട്ടായ്മയുടെ തീരുമാനപ്രകാരം വരുത്തിയ ഉല്‍പാദന കുറവ് ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കൂടി തുടരും

Update: 2023-07-03 18:51 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: എണ്ണയുല്‍പാദനത്തില്‍ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം. ഒപെക്‌സ് പ്ലസ് കൂട്ടായ്മയുടെ തീരുമാനപ്രകാരം വരുത്തിയ ഉല്‍പാദന കുറവ് ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കൂടി തുടരും. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെയാണ് കുറവ് വരുത്തുക.

പ്രതിദിന എണ്ണയുല്‍പാദനത്തില്‍ സൗദി അറേബ്യ വരുത്തിയ കുറവ് വരും മാസങ്ങളിലും തുടരുമെന്ന് സൗദി ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നിലവിലെ അവസ്ഥ തുടരും. പ്രതിദിന ഉല്‍പാദനത്തില്‍ പത്ത് ലക്ഷം ബാരല്‍ വരെയാണ് കുറവ് വരുത്തിയത്. നിലവില്‍ ഒന്‍പത് ദശലക്ഷം ബാരലാണ് സൗദിയുടെ പ്രതിദിന ഉല്‍പാദനം.

എണ്ണയുല്‍പാദ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്‌സ് പ്ലസ് കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് ഉല്‍പാദനത്തില്‍ കുറവ് വരുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. എണ്ണ വിപണിയുടെ സ്ഥിരതയും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈകൊണ്ടത്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News