സൗദി വിദേശവ്യാപാരത്തില്‍ നവംബറിലും വര്‍ധന

എണ്ണ-എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തി

Update: 2024-02-15 20:06 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: സൗദിയുടെ വിദേശ വ്യാപാരത്തില്‍ നവംബറിലും വര്‍ധന രേഖപ്പെടുത്തി. നവംബറില്‍ 27 ബില്യണ്‍ റിയാലിന്റെ മിച്ചം കൈവരിച്ചതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നു. എണ്ണ വരുമാനത്തിലും എണ്ണയിതര വരുമാനത്തിലും വര്‍ധന രേഖപ്പെടുത്തി.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2023 നവംബറില്‍ അവസാനിച്ച കണക്കുകളില്‍ വിദേശ വ്യാപാരത്തില്‍ വര്‍ധന രേഖപ്പെടുത്തി. 27.83 ബില്യണ്‍ റിയാലിന്റെ മിച്ച് നവംബറില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

Full View

162.128 ബില്യണ്‍ റിയാലിന്റെ വ്യാപാരമാണ് ഈ മാസത്തില്‍ നടന്നത്. ഇവയില്‍ കയറ്റുമതി വ്യാപാരം 94.98 ബില്യണ്‍ റിയാലും, ഇറക്കുമതി വ്യാപാരം 67.148 ബില്യണ്‍ റിയാലും ഉള്‍പ്പെടും. എണ്ണയിതര കയറ്റുമതി 17.75 ബില്യണ്‍ റിയാലും എണ്ണകയറ്റുമതി വ്യാപാരം72.39 ബില്യണ്‍ റിയാലും രേഖപ്പെടുത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Summary: Saudi trade balance achieves over SR27.83 bln surplus in November

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News