Writer - razinabdulazeez
razinab@321
മക്ക: മക്കയിൽ ഇന്ത്യൻ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഇന്ത്യൻ എംബസി സ്കൂൾ വേണമെന്നാവശ്യപ്പെട്ട് മലയാളി നഴ്സസ് ഫോറം (എംഎൻഎഫ്) 1000ത്തിലധികം നഴ്സുമാർ ഒപ്പിട്ട നിവേദനം ഷാഫി പറമ്പിൽ എംപിക്ക് സമർപ്പിച്ചു. നേരത്തെ എംഎൻഎഫ് വിഷയം എംപിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പിന്നീട് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ എംപി വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. മക്കയിലെ മലയാളി സമൂഹം പങ്കെടുത്ത വ്യത്യസ്ത പരിപാടികളിൽ ഇന്ത്യൻ സ്കൂൾ വിഷയത്തിൽ കഴിയുന്ന ഇടപെടലുകൾ വേഗത്തിൽ ഉണ്ടാകുമെന്ന പ്രഖ്യാപനങ്ങളും എംപി നടത്തി. ഇത് ഇന്ത്യൻ സമൂഹവും വിശേഷിച്ചും മലയാളി സമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നുണ്ട്. എംഎൻഎഫിന്റെ കീഴിൽ ഇതിനാവശ്യമായ സർവേയും പുരോഗമിക്കുന്നുണ്ട്. മക്കയിലെ ഇന്ത്യൻ സമൂഹത്തിലെ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളെ ചേർത്ത് വലിയ ശ്രമങ്ങൾക്ക് എംഎൻഎഫ് സെൻട്രൽ കമ്മിറ്റി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
എംഎൻഎഫ് പ്രസിഡന്റ് മുസ്തഫ മലയിൽ, ജനറൽ സെക്രട്ടറി സാലിഹ് ചെങ്ങനാശ്ശേരി, ട്രഷറർ നിസ നിസാം, ബുഷറുൽ ജംഹർ, സജീദ് ചിറയിന്കീഴ്, സമീന സക്കീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.