സൗദിയിൽ ഓൺലൈൻ സ്റ്റോറുകൾക്ക് പ്രത്യേക നിർദേശം: 15 ദിവസത്തിനകം വിതരണം ചെയ്യണം

ഓർഡർ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ അടച്ച മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി

Update: 2023-01-11 18:29 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ദിവസത്തിനകം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം വിതരണം ചെയ്യാനായില്ലെങ്കിൽ ഓർഡർ റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്.  ഓർഡർ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ അടച്ച മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ 15 ദിവസത്തിനകം ഉപഭോക്താവിന് വിതരണം ചെയ്യേണ്ടതാണ്. എന്തെങ്കിലും സാഹചര്യത്തിൽ വിതരണത്തിന് 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ അക്കാര്യം കാരണം വ്യക്തമാക്കികൊണ്ട് ഉപഭോക്താവിനെ അറിയിക്കണം. ഓർഡർ ചെയ്ത ഉൽപ്പനം ലഭിക്കാൻ 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ ഉപഭോക്താവിന് ഓർഡർ റദ്ദാക്കാം. അല്ലെങ്കിൽ ഓർഡറിൽ മാറ്റം വരുത്തി മറ്റൊരു ഉൽപ്പനം ആവശ്യപ്പെടാം.

നിശ്ചിത സമയത്തിനകം ഉൽപ്പന്നം ലഭിക്കാത്തതിൻ്റെ പേരിൽ ഓർഡർ റദ്ദാക്കുകയാണെങ്കിൽ മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകേണ്ടതാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News