സൗദിയില്‍ സെന്‍സസ് നടപടികള്‍ ഇന്ന് അവസാനിക്കും

സെന്‍സസ് നടപടികളില്‍ രാജ്യത്തെ ഭൂരിഭാഗം പേരും ഇതിനകം പങ്കാളികളായി കഴിഞ്ഞു

Update: 2022-05-31 16:37 GMT
Editor : ijas
Advertising

സൗദി: ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഭാഗമായുള്ള ഓണ്‍ലൈന്‍ വിവര ശേഖരണം ഇന്ന് അവസാനിക്കും. മെയ് പത്തിന് ആരംഭിച്ച രണ്ടാം ഘട്ട സെന്‍സസില്‍ അര കോടിയിലേറെ പേരാണ് ഓണ്‍ലൈന്‍ വഴി ഇതിനകം വിവരങ്ങള്‍ രേഖപ്പെടുത്തിയത്. മുപ്പതിനായിരത്തോളം വരുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥരും സെന്‍സസ് നടപടികളില്‍ വ്യാപൃതരാണ്. സൗദിയുടെ അഞ്ചാമത് സെന്‍സസ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. സെന്‍സസ് നടപടികളില്‍ രാജ്യത്തെ ഭൂരിഭാഗം പേരും ഇതിനകം പങ്കാളികളായി കഴിഞ്ഞു.

മൂന്ന് മാര്‍ഗങ്ങളിലൂടെയാണ് ഇത്തവണ സെന്‍സസ് നടപടികള്‍ പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ വഴി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണ് ഒന്നാമത്തേത്. ഇതിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. മെയ് ഇരുപത്തിയഞ്ചിന് അവസാനിച്ച ആദ്യ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു അതോറിറ്റി. മുപ്പതിനായിരത്തോളം വരുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കണക്കുകള്‍ രേഖപ്പെടുത്തുന്നതാണ് രണ്ടാമത്തെ രീതി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് വിവര ശേഖരണം നടത്തുന്നതാണ് മൂന്നാമത്തെ രീതി. ഓണ്‍ലൈന്‍ സംവിധാനം ഇന്നത്തോടെ അവസാനിക്കുമെങ്കിലും രണ്ടും മൂന്നും സംവിധാനങ്ങള്‍ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തുടരും.

The census in Saudi Arabia will end today

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News