ഇരുഹറമുകളിലും പ്രവേശിക്കാന്‍ കുട്ടികള്‍ക്കുള്ള പ്രായപരിധി നിശ്ചയിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം
Update: 2022-03-03 12:07 GMT
മക്ക: ഇരുഹറം പള്ളികളിലും പ്രവേശിക്കുന്നതിനുള്ള കുട്ടികളുടെ പ്രായപരിധിയില്‍ ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമായ വിശദീകരണം നല്‍കി.
ഉംറ ആവശ്യങ്ങള്‍ക്കും സന്ദര്‍ശനത്തിനുമായി ഇരുഹറമുകളിലുമെത്തുന്നവരുടെ പ്രവേശനത്തിന് പ്രത്യേക പ്രായപരിധി ആവശ്യമില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനെതുടര്‍ന്നുണ്ടായ അവ്യക്തത നീക്കാനാണ് പുതിയ വിശദീകരണം.
ആരോഗ്യ സുരക്ഷാ കാരണങ്ങളാല്‍ നിലവില്‍ അഞ്ചു വയസിന് മുകളിലുള്ള കുട്ടികളെ മാത്രമേ ഹറമുകളിലേക്ക് പ്രവേശിപ്പിക്കുകയൊള്ളുവെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടാതെ ഇവര്‍ വാക്‌സിനെടുക്കുകയും തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് അനുമതി ലഭിക്കുകയൊള്ളു.