നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്താഴ്ച മുതല്‍

പാലിക്കാത്തവർ ചുകപ്പിലേക്ക് മാറും

Update: 2023-01-24 20:02 GMT
Advertising

പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം സൗദിയിൽ അടുത്താഴ്ച മുതല്‍ നടപ്പാക്കും. സ്ഥാപനത്തിൽ ആകെയുള്ള ജീവനക്കാരിൽ അഞ്ചു ശതമാനം വരെ സൗദികളെ നിയമിക്കേണ്ടി വരും. എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. നിതാഖാത് തോത് പരിശോധിക്കാനുള്ള ലിങ്കുകൾ സ്ഥാപനങ്ങൾക്ക് കൈമാറിയതായും തൊഴിൽ വകുപ്പ് മന്ത്രാലയം അറിയിച്ചു.

2021 ഡിസംബര്‍ ഒന്നുമുതല്‍ 2024 വരെ നീളുന്നതാണ് നിതാഖാത്ത് പദ്ധതി. മൂന്നു ഘട്ടമായാണിത് സാമൂഹിക മാനവശേഷി വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടമാണ് ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിലാവുക. ഓരോ സ്ഥാപനങ്ങളും പാലിക്കേണ്ട സൗദിവത്കരണ തോത് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചുള്ള സൗദി ജീവനക്കാരുടെ എണ്ണം സ്ഥാപനത്തിലുണ്ടായിരിക്കണം. കടുംപച്ച, പച്ച, ഇളംപച്ച, ചുകപ്പ് എന്നിങ്ങിനെയാണ് സ്ഥാപനങ്ങളുടെ നിലവാരം കണക്കാക്കുന്നത്. സൗദിവത്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങളുടെ നില ഇതോടെ താഴും.

ചുകപ്പിലുള്ള സ്ഥാപനങ്ങൾക്ക് ഒരു സർക്കാർ സേവനവും ലഭ്യമാകില്ല. ചുകപ്പ് കാറ്റഗറിയിൽ പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കമ്പനിയുടെ അനുമതിയല്ലാതെ സ്ഥാപനം മാറാനും കഴിയും. സർക്കാർ സേവനങ്ങൾ ലഭിക്കുന്ന ഏറ്റവും താഴേ തട്ടിലുള്ള വിഭാഗമാണ് ഇളം പച്ച. ഇതിലാണ് ഭൂരിഭാഗം സ്ഥാപനങ്ങളുമുള്ളത്. പുതിയ ഘട്ടത്തിലെ സൗദിവത്കരണം പാലിച്ചില്ലെങ്കിൽ ഇവർ ചുകപ്പിലേക്ക് മാറും. അഞ്ചില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഒരു സൗദി പൗരനെ നിയമിച്ചാല്‍ മതി. എങ്കിലും അതിന് മുകളിലേക്ക് മന്ത്രാലയം നിശ്ചയിച്ച തോതനുസരിച്ച് തന്നെ സ്വദേശിവൽകരണം പൂര്‍ത്തിയാക്കണം. രാജ്യത്തെ മൊത്തം സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തന രീതി അനുസരിച്ച് 37 വിഭാഗങ്ങളായാണ് പരിഷ്‌കരിച്ച നിതാഖാത്തില്‍ തരം തിരിച്ചിരിക്കുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News