സൗദിയിൽ കഴിഞ്ഞ മാസം 89 ഉത്പന്നങ്ങൾക്ക് വില കൂടി
തൈരിനും തക്കാളിക്കും വൻ വർധന
സൗദിയിൽ കഴിഞ്ഞ മാസം 89 ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്. സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. 76 ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്..
കഴിഞ്ഞ വർഷം ആഗസ്റ്റിനെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റില്‍ 76 ഓളം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറഞ്ഞതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേ സമയം 89 ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയിൽ വർധന രേഖപ്പെടുത്തി. 92 ഓളം ഭക്ഷ്യ-പാനീയ ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ വില വർധന രേഖപ്പെടുത്തിയത് അൽ-സഫി തൈരിനാണ്. 33.33% വർധനവാണ് അൽ സഫിക്ക് രേഖപ്പെടുത്തിയത്. കൂടാതെ പ്രാദേശികമായി ഉത്പാതിപ്പിക്കുന്ന തക്കാളിക്ക് 22.38 ശതമാനവും വില വർധിച്ചു.
അതേ സമയം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഇടത്തരം ഉരുളക്കിഴങ്ങിന്റെ വില 24.11% കുറഞ്ഞിട്ടുണ്ട്. 38 ഓളം നിർമ്മാണ ചരക്കുകളിൽ മൂന്നെണ്ണത്തിന് വില വർധിച്ചപ്പോൾ മറ്റ് 35 എണ്ണത്തിനും കുറവ് രേഖപ്പെടുത്തി. എട്ടോളം കാലിത്തീറ്റ ഉൽപ്പന്നങ്ങളുടെ വില കഴിഞ്ഞ മാസം വർധിച്ചപ്പോൾ മറ്റ് അഞ്ച് ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞു. വസ്ത്ര വിഭാഗത്തിൽ 10 ഇനങ്ങളിൽ ഒമ്പതിന്റെയും വില വർധിച്ചു. നാല് ഡിറ്റർജന്റ് ഉൽപ്പന്നങ്ങളുടെ വിലയിലും വർധന രേഖപ്പെടുത്തി. രണ്ട് ആരോഗ്യ സേവനങ്ങൾക്ക് കഴിഞ്ഞ മാസം വില കുതിച്ചുയർന്നപ്പോൾ ഒരെണ്ണത്തിന് കുറവാണ് രേഖപ്പെടുത്തിയത്. സൌദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ട പുറത്ത് വിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.