ഹാജിമാരുടെ മടക്കയാത്ര അവസാന ഘട്ടത്തിൽ; സജീവമായി മക്ക ഒ.ഐ.സി.സി വളണ്ടിയർ സേവനം

മെഡിക്കൽ, ഫുഡ്, ഹറം ടാസ്‌ക് ഫോഴ്സ്, വനിതാ വിംഗ്, ബാല വേദി തുടങ്ങി വിവിധ കമ്മറ്റികൾ രൂപീകരിച്ചാണ് ഒ.ഐ.സി.സിയുടെ സേവന പ്രവർത്തനങ്ങൾ

Update: 2024-07-09 19:46 GMT
Advertising

മക്കയിൽ ഹാജിമാരുടെ മടക്കയാത്ര അവസാന ഘട്ടത്തിൽ. അതേസമയം, ഹജ്ജ് സീസണിന്റെ തുടക്കത്തിൽ ഹജ്ജ് സെൽ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ച മക്ക ഒ.ഐ.സി.സിയുടെ വളണ്ടിയർ സേവനങ്ങൾ സജീവമാണ്. മെഡിക്കൽ, ഫുഡ്, ഹറം ടാസ്‌ക് ഫോഴ്സ്, വനിതാ വിംഗ്, ബാല വേദി തുടങ്ങി വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇതുകൂടാതെ അറഫയിലും, മുസ്ദലിഫയിലും, മിനയിലും വളണ്ടിയർമാർ സേവനം നടത്തിയിരുന്നു.

രോഗി പരിചരണം, മയ്യിത്തു പരിപാലനം തുടങ്ങി മെഡിക്കൽ വിങ്ങിന്റെ കിഴിൽ വിവിധ പ്രവർത്തങ്ങളും നടന്നു. എല്ലാ ദിവസവും കഞ്ഞി, ചോറ്, മീൻ കറി ഉൾപ്പെടെ ഉള്ള നാടൻ വിഭവങ്ങളും ബിരിയാണിയും ഹാജിമാർക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. കുട്ടികളും സ്ത്രീകളും വളണ്ടിയർ സേവനത്തിൽ പങ്കാളികളായിരുന്നു. ഹജ്ജിനുശേഷം മക്കയിൽനിന്നു മടങ്ങുന്ന ഹാജിമാർക് ഗിഫ്റ്റ് പാക്കറ്റുകളും വിതരണം ചെയ്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News