സൗദിയിൽ ആദ്യത്തെ ആണവ സ്റ്റേഷൻ; നിർമ്മാണ നടപടികൾ പുരോഗമിക്കുകയാണ് - സൗദി ഊർജ മന്ത്രി

രാജ്യത്തിന് ഗുണകരമാകും വിധം സമാധാനപരമായിരിക്കും ആണവോർജത്തിന്റെ ഉപയോഗമെന്ന് ഊർജ മന്ത്രി വ്യക്തമാക്കി

Update: 2024-09-16 16:21 GMT
Advertising

റിയാദ്: സൗദിയിലെ ആദ്യത്തെ ആണവ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്ന് ഊർജ മന്ത്രി. രാജ്യത്തിന് ഗുണകരമാകും വിധം സമാധാനപരമായിരിക്കും ആണവോർജത്തിന്റെ ഉപയോഗം. വിയന്നയിൽ നടക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ജനറൽ കോൺഫറൻസിലാണ് ആദ്ദേഹം ഇക്കാര്യമറിയിച്ചത്.

രാജ്യത്തെ ആദ്യത്തെ ആണവ സ്റ്റേഷൻ നിർമ്മാണ നടപടികൾ തുടരുകയാണ്. ന്യൂക്ലിയർ റെഗുലേറ്ററി പ്രവർത്തനങ്ങളാണ് നിലവിൽ പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജവും, റേഡിയോ ആക്ടീവ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ഇവയുടെ ഗുണങ്ങൾ രാജ്യത്തിന് ലഭിക്കും വിധമുള്ള പ്രവർത്തനങ്ങളാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ആണവോർജ്ജ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആണവ സ്റ്റേഷൻ സ്ഥാപിക്കാനൊരുങ്ങുന്നത്. അടിസ്ഥാനവും ഭരണപരമാവുമായ തയ്യാറെടുപ്പുകൾ ഇതിനായി പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി കരാറുകൾ തയ്യാറാക്കി വരുന്നുണ്ട്. എല്ലാത്തരം ഊർജവും ഉൽപ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News