സൗദി അറേബ്യയിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി
നിലവിൽ സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം സംവിധാനമില്ല.
Update: 2022-05-26 18:41 GMT
സൗദി: ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി. പുരുഷന്മാർക്ക് രണ്ട് തരത്തിലാണ് യൂണിഫോം. ഒന്നുകിൽ സൗദികളുടെ ദേശീയ വസ്ത്രം. അല്ലെങ്കിൽ ചാര ഷർട്ടും കറുത്ത പാന്‍റും. ബെൽറ്റും കറുത്തതായിരിക്കണം. വനിതാ ടാക്സി ഡ്രൈവർമാർ അബായയോ നീളമുള്ള പാൻ്റ്സും ഷർട്ടുമോ ആണ് ധരിക്കേണ്ടത്. ശേഷം ജാക്കറ്റും ധരിക്കണം.
ഉത്തരവ് പ്രാബല്യത്തിലാവുക ജൂലൈ 12 മുതലാണ്. ടാക്സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും അണിഞ്ഞിരിക്കണം. ഉത്തരവ് പാലിക്കാതിരുന്നാൽ അഞ്ഞൂറ് റിയാലാണ് പിഴ. നിലവിൽ സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം സംവിധാനമില്ല.
Uniforms are mandatory for taxi drivers in Saudi Arabia