പബ്ലിക് ട്രാൻസ്‌പോർട്ട് നിയമലംഘനങ്ങൾ; സൗദിയിൽ ജൂണിൽ മാത്രം 43400 ലംഘനങ്ങൾ

ജൂണില്‍ സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടത്തിയ 2,16,000 പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്.

Update: 2023-07-07 19:14 GMT
Editor : anjala | By : Web Desk
Advertising

സൗദിയില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ നാല്‍പ്പത്തിനാലായിരത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും നിയമ ലംഘനങ്ങള്‍ പിടികൂടിയത്. ജൂണില്‍ സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടത്തിയ 2,16,000 പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്. റോഡ്, റെയില്‍ ഗതാഗത രംഗത്ത് നടത്തിയ പരിശോധനയില്‍ 43,400 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

Full View

അതോറിറ്റി നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിക്കാതിരിക്കുക, മതിയായ സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലാണ് നടപടി. രാജ്യത്തെ പൊതുഗതാഗത രംഗത്തും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയിലും അടുത്തിടെ പുതിയ മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഡ്രൈവര്‍മാര്‍ക്കേര്‍പ്പെട്ടുത്തിയ പ്രത്യേക ഡ്രൈവര്‍കാര്‍ഡ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിജിറ്റല്‍ പാസ് എന്നിവ ഇതിന്റെ ഭാഗമായിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News