സൗദിയിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
വെള്ളിയാഴ്ച വരെ മിക്ക സ്ഥലങ്ങളിലും മഴ പെയ്യും
ജിദ്ദ: വെള്ളിയാഴ്ച വരെ സൗദി അറേബ്യയിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിക്കയിടങ്ങളിലും ശക്തമായ പൊടിക്കാറ്റും മിന്നലും ഉണ്ടാകാനിടയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മൂന്ന് ദിവമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കാറ്റും മഴയും മിന്നലും വെള്ളിയാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. റിയാദ്, മക്ക, ത്വാഇഫ്, എന്നിവിടങ്ങളിലും കാറ്റും മഴയും ശക്തമാകും. ആലിപ്പഴ വർഷവും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജിദ്ദ, റാബിഗ്, ഖുലൈസ്, മദീന, തബൂക്ക്, അൽ ജൗഫ് മേഖലകളുടെ ചില ഭാഗങ്ങളിലും, വടക്കൻ അതിർത്തി പ്രദേശങ്ങളിലും കിഴക്കൻ മേഖലയിലും മഴയും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. പൊടിക്കാറ്റുയരുന്നത് മൂലം കാഴ്ചക്ക് മങ്ങലേൽക്കുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
മഴയിൽ വെളളക്കെട്ടുകൾ രൂപപ്പെടുന്ന ഭാഗങ്ങളിലുക്കും വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്കും താഴ് വരകളിലേക്കും പോകരുന്നതെന്നും, മഴവെള്ളം അടിഞ്ഞ് കൂടി രൂപപ്പെടുന്ന വെള്ളക്കെട്ടിൽ നീന്തരുതെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.