അബൂദബി സ്പേസ് ഡിബേറ്റ് സമാപിച്ചു

ബഹിരാകാശ ഗവേഷണ രംഗത്തെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ചായിരുന്നു സ്പേസ് ഡിബേറ്റിലെ ചർച്ചകൾ

Update: 2022-12-06 18:50 GMT
Advertising

അബൂദബി: രണ്ടുദിവസം നീണ്ടുനിന്ന അബൂദബി സ്പേസ് ഡിബേറ്റ് സമാപിച്ചു. ബഹിരാകാശ ഗവേഷണ രംഗത്തെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ചായിരുന്നു സ്പേസ് ഡിബേറ്റിലെ ചർച്ചകൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷകർതൃത്വത്തിൽ യു എ ഇ സ്പേസ് ഏജൻസിയാണ് രണ്ട് ദിവസം നീണ്ട ബഹിരകാശ ചർച്ചക്ക് വേദിയൊരുക്കിയത്.

മനുഷ്യൻ ചന്ദ്രനിലെ സാധ്യതകളെ കുറിച്ച് ഇനിയും ഗവേഷണം നടത്തേണ്ടതുണ്ടെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച യു എസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോപൊളിറ്റിക്കൽ ഫ്യൂച്ചേഴ്സ് സ്ഥാപകൻ ഡോ. ജോർജ് ഫ്രൈഡ്മാൻ പറഞ്ഞു. ഉൽഭവത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഭാഗമാണ് ചന്ദ്രൻ. ഭൂമിയുടെ നിലനിൽപ്പിന്റെ ഭാഗം കൂടിയാണ് ചന്ദ്രൻ എന്നതിനാൽ കൂടുതൽ പഠനം ഭൂമിയുടെ ഈ ഉപഗ്രഹത്തെ കുറിച്ച് ആവശ്യമാണ്. ചിലർ ചന്ദ്രനിലെത്തി കുറച്ച് നടന്നെങ്കിലും അവർ വേഗത്തിൽ തിരിച്ചുപോന്നു. ഇപ്പോഴും ചന്ദ്രനെ അടുത്തറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചന്ദ്രനിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. കുടൂതൽ വെള്ളം ഉപഗ്രഹത്തിലുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും ഫ്രൈഡ്മാൻ പറഞ്ഞു. ഭൂമികഴിഞ്ഞാൽ മനുഷ്യന്റെ ആവാസകേന്ദ്രമാകാൻ സാധ്യതയുള്ള സ്ഥലം എന്ന നിലയിലാണ് ഗവേഷണം പുരോഗമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News