വികസനം ചർച്ച ചെയ്ത് ഭരണാധികാരികളുടെ കൂടിക്കാഴ്ച

ശൈഖ് മുഹമ്മദ് ബിൻ സായിദ് ഈജിപ്ത്, ബഹ്റൈൻ സന്ദർശനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ചർച്ചകൾ നടത്തിയത്.

Update: 2022-11-12 19:35 GMT
വികസനം ചർച്ച ചെയ്ത് ഭരണാധികാരികളുടെ കൂടിക്കാഴ്ച
AddThis Website Tools
Advertising

യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും ദുബൈയിലെ അൽ മർമൂം മജ്ലിസിൽ കൂടിക്കാഴ്ച നടത്തി.

രാജ്യത്തെയും പൗരന്മാരെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. വികസനവും വിവിധ മേഖലകളിലെ പുരോഗതിയും വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളും പങ്കുവച്ചു.

ശൈഖ് മുഹമ്മദ് ബിൻ സായിദ് ഈജിപ്ത്, ബഹ്റൈൻ സന്ദർശനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ചർച്ചകൾ നടത്തിയത്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News