നാളെ 51ാമത് യു.എ.ഇ ദേശീയ ദിനം: അഭിവാദ്യമർപ്പിച്ച് പ്രവാസി സമൂഹം

ദേശീയദിനം പ്രമാണിച്ച് യു.എ.ഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്ന് മുതല്‍ നിലവിൽ വന്നു

Update: 2022-12-01 18:59 GMT
Editor : ijas | By : Web Desk
Advertising

നാളെ യു.എ.ഇ ദേശീയ ദിനം. വിവിധ എമിറേറ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാജ്യം രൂപവത്കരിച്ചതിന്‍റെ വാർഷികമാണ് ദേശീയ ദിനം. അമ്പത്തി ഒന്നാമത് ദേശീയദിനം വർണാഭമാക്കാൻ ഏഴ് എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് പുരോഗമിക്കുന്നത്. ദേശീയദിനം പ്രമാണിച്ച് യു.എ.ഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്ന് മുതല്‍ നിലവിൽ വന്നു. ഇനി ഞായാറാഴ്ച വാരാന്ത്യം പിന്നിട്ട് തിങ്കളാഴ്ച മാത്രമേ സ്ഥാപനങ്ങൾ പലതും സജീവമാവുകയുള്ളൂ.

Full View

റാസൽഖൈമ, അജ്മാൻ എമിറേറ്റുകളിൽ ഇന്ന് വർണാഭമായ ദേശീയദിന പരേഡ് നടന്നു. നാളെ ദുബൈ മർക്കസിന്‍റെ ആഭിമുഖ്യത്തിൽ ദേര മുതീനയിൽ പ്രവാസികൾ അണിനിരക്കുന്ന ദേശീയ ദിന പരേഡ് നടക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ ദേശീയ ദിനമാണ് ഇത്തവണത്തേത്. ദേശീയ ദിനത്തിന് അഭിവാദ്യമർപ്പിച്ച് നിരവധി പ്രവാസി ഗായകരാണ് ഇക്കുറി സംഗീത ആൽബം പുറത്തിറക്കിയത്. കലാസൃഷ്ടികളിലൂടെ സോഷ്യൽ മീഡിയയിൽ ഇമറാത്തിന് സല്യൂട്ട് നൽകുന്നവരും നിരവധിയാണ്. ദേശീയദിന അവധി ദിവസങ്ങളിൽ ദുബൈ ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ വർണാഭമായ വെടിക്കെട്ടും അരങ്ങേറും. മൂന്നു ദിവസത്തിലേറെ നീളുന്ന അവധി ലഭിച്ചതിനാൽ ലോകകപ്പ് നടക്കുന്ന ഖത്തർ ഉൾപ്പെടെ അയൽ രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്തുകയാണ് പ്രവാസികളിൽ പലരും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News