കോവിഡ് പരിശോധനക്ക് സര്‍ക്കാര്‍ നിരക്ക് പാലിച്ചില്ല; അബൂദബിയില്‍ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന് നേരെ പിഴ
നിരക്ക് കർശനമായി പാലിക്കാൻ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ബാധ്യസ്ഥരാണെന്ന് അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു
Update: 2021-06-21 17:33 GMT
പി.സി.ആർ പരിശോധനക്ക് സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കാത്ത അബൂദബിയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന് ആരോഗ്യവകുപ്പ് പിഴ ചുമത്തി. സാമ്പിൾ ശേഖരം ഉൾപ്പെടെ പി.സി.ആർ പരിശോധന നിരക്ക് 65 ദിർഹമായി നിശ്ചയിച്ച് അധികൃതർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
നിരക്ക് കർശനമായി പാലിക്കാൻ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ബാധ്യസ്ഥരാണെന്ന് അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളില്ലാതെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ സന്ദർശിച്ചാൽ പി.സി.ആർ പരിശോധനയുടെ ചെലവ് വ്യക്തികൾ വഹിക്കണമെന്നും അബൂദബി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.