യു.എ.ഇയിലേക്ക് പുറപ്പെടുന്നവര്‍ ആറു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പരിശോധന തുടങ്ങും.

Update: 2021-08-12 17:35 GMT
Editor : Suhail | By : Web Desk
Advertising

ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ 6 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. റാപിഡ് പി.സി.ആർ പരിശോധനക്ക് വേണ്ടിയാണ് യാത്രക്കാർ നേരത്തെ എത്തേണ്ടത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് പരിശോധന ആരംഭിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് വരാൻ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ ഫലത്തിന് പുറമേ, നാല് മണിക്കൂറിനുള്ളിലെ റാപ്പിഡ് പി.സി.ആർ പരിശോധനാഫലവും നിർബന്ധമാണ്. സമയബന്ധിതമായി റാപിഡ് പി.സി.ആർ പരിശോധന പൂർത്തിയാക്കാനാണ് വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിലെത്താൻ നിർദേശിക്കുന്നത്.

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പരിശോധന തുടങ്ങും. വിമാനം പുറപ്പെടാനായാൽ രണ്ട് മണിക്കൂർ മുമ്പ് റാപിഡ് പരിശോധനാ കേന്ദ്രങ്ങൾ അടക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പിൽ വ്യക്തമാക്കുന്നു.

അബൂദബിയിൽ വിമാനമിറങ്ങുന്നവർക്ക് 12 മണിക്കൂർ ക്വാറന്റയിനുണ്ടാകും. അധികൃതർ ഹോം ക്വാറന്റയിനോ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റയിനോ നിർദേശിക്കാം. അബൂദബിയിൽ എത്തുന്നവർ ആറാം ദിവസവും പതിനൊന്നാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാകണം.

റാസൽഖൈമയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റയിനുണ്ടാകും. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ഈ രണ്ട് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കും കൈയിൽ ട്രാക്കിങ് വാച്ച് ഘടിപ്പിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ഷാർജയിലും ദുബൈയിലും വിമാനമിറങ്ങുന്നവർക്ക് 24 മണിക്കൂർ വിമാനത്താവളത്തിലെ പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെയാണ് ക്വാറന്റയിനുള്ളത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News