അബൂദബിയിൽ കുടുംബവഴക്കിനിടെ തല ചുമരിലിടിച്ച് മലയാളി വയോധിക മരിച്ചു

മരുമകളുമായുള്ള തർക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തിൽ കലാശിച്ചത്

Update: 2022-04-06 12:18 GMT
Editor : afsal137 | By : Web Desk
Advertising

അബൂദബിയിൽ കുടുംബവഴക്കിനിടെ തല ചുമരിലിടിച്ച് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് മരിച്ചത്. 63 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യു.എ.ഇ-സൗദി ബോര്‍ഡറിലെ ഗയാത്തിയിലാണ് സംഭവം. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ മാതാവിനെ ഷജന പിടിച്ചു തള്ളുകയും ഭിത്തിയില്‍ തല ഇടിച്ചു വീണ് ഉടന്‍ മരിക്കുകയുമായിരുന്നു എന്ന് സഞ്ജു പറഞ്ഞു. ഗയാത്തി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു.

റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവിസയില്‍ അബൂദബിയില്‍ എത്തിയത്. മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയില്‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News