ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യു.കെ സ്വദേശി മാര്‍ഗരറ്റ് ഹെലന്
202 രാജ്യങ്ങളില്‍ നിന്നും അപേക്ഷിച്ച 52,000 നഴ്സുമാരില്‍ നിന്നാണ് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാർഡിനായി മാര്‍ഗരറ്റിനെ തെരഞ്ഞെടുത്തത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ആയിരുന്നു അവാർഡ് വിതരണം.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യു.കെയിലെ നഴ്സായ മാര്‍ഗരറ്റ് ഹെലന് ഷെപ്പേര്‍ഡിന് ലഭിച്ചു. 202 രാജ്യങ്ങളില്‍ നിന്നും അപേക്ഷിച്ച 52,000 നഴ്സുമാരില്‍ നിന്നാണ് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാർഡിനായി മാര്‍ഗരറ്റിനെ തെരഞ്ഞെടുത്തത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ആയിരുന്നു അവാർഡ് വിതരണം.
അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ലണ്ടനിലെ ക്യൂന്‍ എലിസബത്ത് സെക്കൻഡ് സെന്ററില്‍ നടന്ന ചടങ്ങിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്. യു.കെ സർക്കാറിന്റെ ഭാഗമായ പ്രൊഫ. ജാമി വാട്ടറാള്‍ പുരസ്ക്കാര വിതരണം നിർവഹിച്ചു.
റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ഷെയ്ല സോബ്റാനി, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് കോര്‍പറേറ്റ് അഫേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സൺ എന്നിവർ സന്നിഹിതരായിരുന്നു.
ഫൈനലിസ്റ്റുകളെ അഭിനന്ദിച്ചും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് നന്ദി അറിയിച്ചും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രത്യേക വീഡിയോ സന്ദേശം നൽകി.. അവാര്‍ഡ് ജേതാവിനെ ഡോ ആസാദ് മൂപ്പനും അലീഷ മൂപ്പനും അഭിനന്ദിച്ചു.
ഏറെ സന്തോഷമുണ്ടെന്നും എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും അവാര്‍ഡ് ജേതാവായ മാര്‍ഗരറ്റ് ഹെലന് ഷെപ്പേര്‍ഡ് പറഞ്ഞു. പ്രമേഹ രോഗ പരിചരണം മെച്ചപ്പെടുത്താൻ സമര്‍പ്പണത്തോടെയുള്ള മാർഗരറ്റിെൻറ പ്രവർത്തനം കൂടി മുൻനിർത്തിയാണ് പുരസ്കാരം. , ഇന്ത്യക്കാരി ശാന്തി തെരേസ ലക്രക്കു പുറമെ കാത്തി ക്രിബെന്‍ പിയേഴ്സ്, ക്രിസ്റ്റിന് മാവിയ സാമി, ഗ്ലോറിയ സെബല്ലോ, ജിന്‍സി ജെറി, ലിലിയന് യൂ സ്യൂ മീ, മൈക്കല്‍ ജോസഫ് ഡിനോതെരേസ ഫ്രാഗ, വില്‍സണ്‍ ഫംഗമേസ ഗ്വെസ്സ എന്നിവരാണ് അവസാനറൗണ്ടിലെത്തിയത്. ഇവർക്കുള്ള പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു