ശൈഖ്​ സായിദ്​ റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പുതിയ പാലം വരുന്നു

യാത്രാ സമയം 12 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയും

Update: 2024-02-04 17:22 GMT
Advertising

ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ്​ സായിദ്​ റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച്​ പാലം നിർമിക്കുന്നു. 1,500മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബർ പ്രദേശത്തേക്ക്​ യാത്ര എളുപ്പമാക്കുന്നതാണ്​. പാലം യാഥാർഥ്യമാകുന്നതോടെ യാത്രാദൂരം ഗണ്യമായി കുറയും.

രണ്ട്​ ലൈനുകളിലായി മണിക്കൂറിൽ 6,000വാഹനങ്ങൾക്ക്​ കടന്നുപോകാവുന്ന പാലം സംബന്ധിച്ച്​ റോഡ്​ ഗതാഗത അതോറിറ്റിയാണ്​ പ്രഖ്യാപനം നടത്തിയത്​. ദുബൈ അമേരിക്കൻ യൂനിവേഴ്​സിറ്റിക്ക്​സമീപത്തെ ​ശൈഖ്​ സായിദ്​ റോഡിലെ ഫിഫ്​ത്ത്​ ജങ്​ഷൻ മുതൽ ദുബൈ ഹാർബർ സ്​ട്രീറ്റ്​ വരെയാണ്​ പാലം

​ ശമൽ ഹോൾഡിങ്​ കമ്പനിയുമായി പാലം നിർമാണത്തിന്​ ആർ.ടി.എ കരാർ ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ മേഖലയിൽ ഗതാഗതം മെച്ചപ്പെടുകയും യാത്രാ സമയം 12 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയുകയും ചെയ്യുമെന്ന്​ ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പാലം കടന്നുപോകുന്ന നാല്​ ജങ്​ഷനുകളുടെ ഉപരിതല വികസനവും പദ്ധതിയിൽ ഉൾപ്പെടും. ശൈഖ്​ സായിദ്​ റോഡിലെ ഫിഫ്​ത്ത്​ ഇൻറർസെക്ഷൻ, അൽ ഫലക്​ സ്​ട്രീറ്റും അൽ നസീം സ്​​ട്രീറ്റും ചേരുന്ന കവല, കിങ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ ആൽ സഊദ്​ സ്​ട്രീറ്റും അൽ നസീം സ്​ട്രീറ്റും ചേരുന്ന കവല, ദുബൈ ഹാർബർ സ്​ട്രീറ്റ്​ എന്നിവയുടെ ഉപരിതലമാണ്​ പദ്ധയുടെ കൂടെ വികസിപ്പിക്കുന്നത്​.

ദുബൈ ഹാർബർ ഡിസ്​ട്രിക്​റ്റിന്‍റെ വികസനത്തിൽ നിർണായകമാകുന്ന പദ്ധതിയിൽ ആർ.ടി.എയുമായി സഹകരിച്ചു പ്രവർത്തിക്കാനാവുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്​ ശമൽ ഹോൾഡിങ്​ ചീഫ്​ പോർട്​ഫോളിയോ മാനേജ്​മെന്‍റ്​ ഓഫീസർ അബ്​ദുല്ല ബിൻ ഹബ്​തൂർ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News