മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം: പ്രതീക്ഷയർപ്പിച്ച്​ പ്രവാസികൾ

നിക്ഷേപക സംഗമങ്ങൾക്കപ്പുറം ദുബൈയിൽ പൊതുപരിപാടി വേണ്ടെന്നു വെച്ചത്​ സാധാരണ പ്രവാസികൾക്ക്​ തിരിച്ചടിയാണ്​.

Update: 2022-01-30 01:27 GMT
Advertising

രണ്ടു വർഷത്തിനിപ്പുറം വീണ്ടും ദുബൈയിൽ എത്തിയ മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച്​ മലയാളി പ്രവാസികൾ. കോവിഡ്​ മൂലം നാട്ടിലേക്ക്​ മടങ്ങിയ ആയിരക്കണക്കിന്​ മലയാളികളുടെ പുനരധിവാസം സംബന്ധിച്ച്​ ഇനിയും നടപടി ഉണ്ടായിട്ടില്ല. അതേസമയം, നിക്ഷേപക സംഗമങ്ങൾക്കപ്പുറം ദുബൈയിൽ പൊതുപരിപാടി വേണ്ടെന്നു വെച്ചത്​ സാധാരണ പ്രവാസികൾക്ക്​ തിരിച്ചടിയാണ്​.

കോവിഡ്​ കാരണം നാട്ടിൽ മടങ്ങിയെത്തിയവരുടെ ​പുനരധിവാസം, നിർബന്​ധിത ക്വാറൻറയിൻ ഉപേക്ഷിക്കൽ, ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ്​ പ്രവാസലോകത്തു നിന്നും ഉയരുന്നത്​. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്നുള്ള നിസ്സംഗ നിലപാടിൽ പ്രവാസലോകത്ത്​ പ്രതിഷേധം ശക്തമാണ്​.

ഭരണാധികാരികളെയും സ്​ഥാപന​ മേധാവികളെയും നേരിൽ കണ്ട്​ മുഖ്യമന്ത്രി ചർച്ച നടത്തും. അറബ്​, മലയാളി നിക്ഷേപകരുടെ സംഗമങ്ങളിലും മുഖ്യമന്ത്രി സംബന്​ധിക്കും. മുഖ്യമന്ത്രി മിക്കവാറും ഫെബ്രുവരി അഞ്ചാം തീയതിയോടെ മുഖ്യമന്ത്രി നാട്ടിലേക്ക്​ തിരിക്കും.

Full View

News Summary : CM's visit to UAE: Expatriates hopeful

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News