പകുതി വെള്ളത്തിനടിയിൽ, പകുതി ജലോപരിതലത്തിൽ; ദുബൈയിൽ അണ്ടർവാട്ടർ ഫ്ലോട്ടിങ് മോസ്‌ക്

പദ്ധതി ചെലവ് 55 മില്യൺ ദിർഹം

Update: 2023-09-21 12:13 GMT
Advertising

അത്ഭുതവും കൌതുകവും ജനിപ്പിക്കുന്ന നിർമ്മാണങ്ങൾ ശീലമാക്കിയ ദുബൈ മറ്റൊരു പ്രഖ്യാപനവും കൂടി നടത്തിയിരിക്കുന്നു.

പകുതി വെള്ളത്തിനടിയിലും മറ്റൊരു പകുതി ജലോപരിതലത്തിലുമായി കിടക്കുന്ന അണ്ടർവാട്ടർ ഫ്ലോട്ടിങ് മോസ്‌ക് പദ്ധതിയാണ് ദുബൈ പുതുതായി പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.





സിറ്റൗട്ടും ഒരു കോഫി ഷോപ്പും അടക്കമുള്ള സൌകര്യങ്ങളോടെയുള്ള കെട്ടിടത്തിൻ്റെ പകുതി വെള്ളത്തിന് മുകളിലായിരിക്കും, മറ്റൊരു പകുതി താഴെ വെള്ളത്തിനടിയിലുമാവുന്ന നിലയിലാണ് ഘടന.

നിലവിലെ ഘടനയിൽഉള്ളതു പ്രകാരം കെട്ടിടത്തിന് മൂന്ന് നിലകളുണ്ടാകും. വെള്ളത്തിനടിയിലുള്ള ഡെക്കാണ് പ്രാർത്ഥനാ സ്ഥലമായി ഉപയോഗിക്കുക. ശുചിമുറി സൗകര്യങ്ങളും അവിടെ ഒരുക്കും.

ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) മതപരമായ ടൂറിസം പദ്ധതിയെക്കുറിച്ചുള്ള വിശദീകരണത്തിലാണ് പള്ളിയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്.

നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഐഎസിഎഡി ഉദ്യോഗസ്ഥനായ അഹമ്മദ് അൽ മൻസൂരി അറിയിച്ചിട്ടുണ്ട്. കരയോട് ബന്ധിപ്പിച്ച പാലത്തിലൂടെ വിശ്വാസികൾക്ക് നടന്നുചെല്ലാനുള്ള സൌകര്യത്തിൽ തീരത്തോട് വളരെ അടുത്തായിരിക്കും പള്ളി സ്ഥിതി ചെയ്യുക.

55 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കൺസെപ്റ്റ് ഇമേജുകൾ ഇതിനകം സോഷ്യൽ മീഡിയ വഴി പ്രചരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News