നഗരാസൂത്രണം മുതൽ അപകടം വരെ നിരീക്ഷിക്കും; ഷാർജ സാറ്റ് 2 നിർമിക്കാൻ കരാർ

ഷാർജ അക്കാമദി ഓഫ് ആസ്‌ട്രോണമി, സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, നഗരാസൂത്രണ വകുപ്പ്, സേവ, ഷാർജ നഗരസഭ എന്നിവ തമ്മിലാണ് കരാർ

Update: 2023-09-23 19:04 GMT
Advertising

ഷാർജ: 'ഷാർജ സാറ്റ് ൨' എന്ന പേരിൽ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാൻ ഷാർജ സർക്കാർ കരാർ ഒപ്പിട്ടു. നഗരാസൂത്രണം മുതൽ രക്ഷാപ്രവർത്തനം വരെയുള്ള നടപടികൾ സുഗമമാക്കാൻ സഹായിക്കുന്നതാകും പുതിയ സാറ്റലൈറ്റെന്ന് അധികൃതർ പറഞ്ഞു.

ഷാർജ യൂനിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ആൽഖാസിയുടെ സാന്നിധ്യത്തിലാണ് പുതിയ സാറ്റലൈറ്റ് നിർമിക്കാൻ കരാർ ഒപ്പിട്ടത്. ഷാർജ അക്കാമദി ഓഫ് ആസ്‌ട്രോണമി, സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, നഗരാസൂത്രണ വകുപ്പ്, സേവ, ഷാർജ നഗരസഭ എന്നിവ തമ്മിലാണ് കരാർ.

30 സെന്റിമീറ്റർ ഉയരവും, 20 സെന്റീമീറ്റർ വീതിയുമുള്ള കുബിക് സാറ്റലൈറ്റാണ് ലക്ഷ്യമിടുന്നത്. നഗരാസൂത്രണം കാര്യക്ഷമമാക്കാനും, ലാൻഡ് മാപ്പുകൾ തയാറാക്കാനും പുതിയ ഉപഗ്രഹം അധികൃതരെ സഹായിക്കും. പരിസ്ഥിതി മേഖലയിൽ കൃഷിയുടെ വ്യാപനം, മരുഭൂവൽകരണം, പരിസ്ഥിതി മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ട്.

എണ്ണ, ഗ്യാസ് ചോർച്ചകൾ, മലനീകരണം എന്നി ഉപഗ്രഹം നിരീക്ഷിക്കും. അപകട സാധ്യതകളെ കുറിച്ച് മുന്നറയിപ്പ് നൽകുന്നതാണ് മറ്റൊരു സൗകര്യം. വിവിധ ഘട്ടങ്ങളിൽ അപകടങ്ങളുടെ വ്യാപ്തികുറക്കാൻ മുന്നറിയിപ്പ് നൽകാനും ഷാർജ സാറ്റ് 2 വിന് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News