തൊഴിലാളി ദിനത്തില്‍ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം; മുട്ട്മടക്കി ഡെലിവറി കമ്പനി

Update: 2022-05-02 14:47 GMT
Advertising

തൊഴിലാളി ദിനത്തില്‍ ദുബൈയിലെ ഒരു വിഭാഗം ഡെലിവറി ജീവനക്കാര്‍ നടത്തിയ പണിമുടക്ക് വിജയം കണ്ടു. ഡെലിവറിക്കുള്ള ഡ്രോപ് ഫീസ് വെട്ടിക്കുറച്ച നടപടി ചോദ്യം ചെയ്ത് 'ഡെലിവറൂ' കമ്പനിയിലെ തൊഴിലാളികളാണ് പണിമുടക്കിയത്. സമരത്തെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയതായി കമ്പനി അറിയിച്ചു.

ഒരോ ഡെലിവറിക്കും ബൈക്ക് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന നിരക്കാണ് ഡ്രോപ്പ് ഫീസ്. ഇത് 10 ദിര്‍ഹം 25 ഫില്‍സില്‍നിന്ന് 8 ദിര്‍ഹം 75 ഫില്‍സാക്കി കുറക്കാനായിരുന്നു ഡെലിവറൂ കമ്പനിയുടെ തീരുമാനം. ഇതോടൊപ്പം ജോലി സമയം 14 മണിക്കൂറായി വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിരുന്നു.

തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച ജീവനക്കാര്‍ തൊഴിലാളി ദിനമായ ഇന്നലെ കമ്പനിയുടെ ഡെലിവറി മൊബൈല്‍ ആപ്പില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് സംഘടിതമായി നിര്‍ത്തിവെച്ചു. ഓര്‍ഡര്‍ കൃത്യസമയത്ത് എത്തായതായതോടെ കമ്പനിക്ക് ഉപഭോഗ്താക്കളുടെ പരാതികളും പ്രവഹിക്കാന്‍ തുടങ്ങി. സോഷ്യല്‍മീഡിയയിലും ഇതുസംബന്ധിച്ച വാര്‍ത്തകളും പ്രതികരണങ്ങളും നിറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിക്കുന്ന അവസ്ഥയില്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി കമ്പനി അറിയിച്ചു. ഇന്ന് ഡെലിവറുവിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മടങ്ങിയതായി കമ്പനി അവകാശപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News