ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ

ഏതൊരു പരിപാടി നടന്നാലും മിനിറ്റുകൾക്കകം നഗരം പൂർവനിലയിലാക്കാൻ അധികൃതർ മനസ്​ വെക്കാറുണ്ട്

Update: 2023-03-11 19:08 GMT
Advertising

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ. ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ദുബൈ ഒന്നാമതെത്തിയത്​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ് ​ദുബൈക്ക്​ ലഭിച്ച പുതിയ മികവ്​ സംബന്ധിച്ച്​ ട്വീറ്റ്​ ചെയ്തത്​.

വൃത്തിയാണ്​ നാഗരികത, അതുതന്നെയാണ്​​ സംസ്കാരം. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയാണെന്നും ശൈഖ്​മുഹമ്മദ്​ പറഞ്ഞു. മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബൈ ഒന്നാമതെത്തിയിരുന്നു ദുബൈ മുനിസിപ്പാലിറ്റിയും മറ്റും നഗര നഗര ശുചീകരണത്തിന്​ വൻ ​പ്രാധാന്യമാണ്​ നൽകുന്നത്​. ഏതൊരു പരിപാടി നടന്നാലും മിനിറ്റുകൾക്കകം നഗരം പൂർവനിലയിലാക്കാൻ അധികൃതർ മനസ്​ വെക്കാറുണ്ട്​.

Full View

പുതുവത്സര ദിനത്തിൽ ബുർജ്​ ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന്​ പിന്നാലെ മണിക്കൂറുകൾക്കകമാണ്​ചുറ്റുപാടുമുള്ള മാലിന്യങ്ങൾ നീക്കിയത്​. നഗരത്തിലുടനീളം വേസ്റ്റ്​ ബിന്നുകൾ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ്​ നഗര ശുചീകരണം ഉറപ്പാക്കുന്നത്​. നഗരത്തിലുടനീളം ചെടികൾ നട്ടുപിടിപ്പിച്ചും പൂക്കൾ വിടർത്തിയും നഗര സഭ ദുബൈയുടെ സൗന്ദര്യം നിലനിർത്താനുള്ള യത്​നത്തിലാണ്​

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News