യു.എ.ഇയിൽ ഡസ്റ്റ് ഡെവിൾ പ്രതിഭാസം; വീഡിയോ പങ്കുവെച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Update: 2022-09-30 05:24 GMT
യു.എ.ഇയിൽ ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ വീഡിയോ പങ്കുവെച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിൽ പൊടി ഫണൽ രൂപത്തിൽ ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഷാർജയിലെ മദാം മേഖലയിൽനിന്നാണ് കാമറയിൽ പകർത്തിയിരിക്കുന്നത്.
യു.എ.ഇയുടെ പലഭാഗങ്ങളിലും ഇന്നലെ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിരുന്നു. ഡസ്റ്റ് ഡെവിൾ യു.എ.ഇയിൽ അപൂർവ കാഴ്ചയാണെങ്കിലും കഴിഞ്ഞദിവസവും സമാനമായ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അബൂദബി എമിറേറ്റിന്റെ കിഴക്കൻ മേഖലയിൽ ഇന്നും മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.