ഇ-സ്‌കൂട്ടർ അപകടങ്ങൾ വർധിക്കുന്നു; എട്ടുമാസത്തിനിടെ അഞ്ചുപേർ മരിച്ചു, 29 പേർക്ക് പരിക്ക്

നിയമം പാലിക്കാത്ത ഇ-സ്‌കൂട്ടർ ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു

Update: 2023-10-24 18:43 GMT
Advertising

ദുബൈയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടെ അഞ്ചുപേരാണ് ഇ-സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. നിയമം പാലിക്കാത്ത ഇ-സ്‌കൂട്ടർ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു.

കഴിഞ്ഞ എട്ടു മാസത്തിനിടയിൽ എമിറേറ്റിലെ വിവിധ ഭാഗങ്ങളിലുണ്ടായ 32 ഇ-സ്‌കൂട്ടർ അപകടങ്ങളിൽ അഞ്ചു പേർ മരിച്ചതിന് പുറമെ 29 പേർക്ക് പരിക്കേറ്റതായി ആർ.ടി.എ അറിയിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ നിയമലംഘനങ്ങൾക്ക് 10,000 ദിർഹം വരെ ഇ-സ്‌കൂട്ടർ റൈഡർമാർക്ക് പിഴ ചുമത്തിയിയതായി ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.

16 വയസിന് താഴെയുള്ളവർ ഇ-സ്‌കൂട്ടർ ഓടിക്കുക, വേഗപരിധി പാലിക്കാതിരിക്കുക, റിഫ്‌ളക്ടീവ് ജാക്കറ്റുകളും ഹെൽമറ്റും ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധത്തിൽ വാഹനമോടിച്ച റൈഡർമാർക്ക് 300 ദിർഹം പിഴ ചുമത്തിയിട്ടുണ്ട്. ഇ-സ്‌കൂട്ടർ ഉപയോക്താക്കൾ സുരക്ഷാ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ആർ.ടി.എ അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News