വേസ്റ്റ് കളയാൻ വേറെ വഴി തേടേണ്ട; ഇലക്ട്രിക്ക് ട്രക്ക് വീട്ടിലെത്തും

അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്

Update: 2023-05-27 18:19 GMT
Editor : banuisahak | By : Web Desk
Advertising

മാലിന്യ ശേഖരണത്തിന് ഇലക്ട്രിക്ക് ട്രക്കുമായി അബൂദബി. അബൂദബിയിൽ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാനാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രക്ക് ഉപയോഗിക്കുക.

അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്. റിനൗള്‍ട്ട് ട്രക്‌സ്, അല്‍ മസൂദ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പ്പെടുത്തിയത്. ലോറിയുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളില്‍ മതിയായ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ അധികൃതര്‍ ഉറപ്പുവരുത്തും.

പാരിസിലും ബാഴ്‌ലസലോണയിലും നേരത്തേ ഈ ട്രക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഇലക്ട്രിക് ലോറിക്കാവും. 2050ഓടെ കാര്‍ബണ്‍ വിമുക്തമാവുകയെന്ന യുഎഇയുടെ ലക്ഷ്യം കൈവരിക്കാൻ കൂടിയാണ് ഇത്തരം ട്രക്കുകൾ രംഗത്തിറക്കുന്നത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News