യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ മുൻ സെക്രട്ടറി എൻ.വി നിസാർ അന്തരിച്ചു
ഖബറടക്കം ഇന്ന് വൈകുന്നേരം ദുബൈ ആൽഖൂസ് ഖബർസ്ഥാനിൽ
Update: 2024-02-20 12:05 GMT
യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മുൻ സെക്രട്ടറി എൻ.വി നിസാർ (53) ഷാർജയിൽ അന്തരിച്ചു. എറണാകുളം ആലുവ സ്വദേശിയാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം ദുബൈ ആൽഖൂസ് ഖബർസ്ഥാനിൽ നടക്കും.
ദുബൈ അൽഖൂസ് അൽമാനാർ സെന്റർ മദ്രസ്സയുടെ മലയാളം വിഭാഗം സെക്രട്ടറിയായിരുന്നു. ദുബൈ ഇറാനി ഹോസ്പിറ്റലിൽ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തം സംരംഭം തുടങ്ങി. ഭാര്യ: സീനത്ത്, മക്കൾ: കയ്‌റോ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സഫ്‌വാൻ, നാമിയ, ഹാഫിസ് മുആദ്. സഹോദരങ്ങൾ: സകരിയ, ഹാരിസ് സഹോദരിമാർ: സുഹറ, ബുഷറ