ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയത് യുദ്ധക്കുറ്റമെന്ന് മനുഷ്യാവകാശ സംഘടന

ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ എന്ന നിലയിലായിരുന്നു വ്യോമാക്രമണം. എന്നാല്‍ ഇസ്രായേലിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് വിലയിരുത്തി.

Update: 2021-07-27 18:25 GMT
Advertising

ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ അതിക്രമം യുദ്ധക്കുറ്റത്തിന് സമാനമാണെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി. 250ല്‍ ഏറെ നിരപരാധികളാണ് 11 ദിവസങ്ങള്‍ നീണ്ട അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. മെയ് മാസത്തില്‍ വ്യാപക വ്യോമാക്രമണങ്ങളായിരുന്നു ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയത്.

ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ എന്ന നിലയിലായിരുന്നു വ്യോമാക്രമണം. എന്നാല്‍ ഇസ്രായേലിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് വിലയിരുത്തി. നിരപരാധികളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത അതിക്രമം ആണ് ഗസ്സയില്‍ നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 62 പേര്‍ കൊല്ലപ്പെട്ട വ്യോമാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമിതി പ്രധാനമായും അന്വേഷണം നടത്തിയത്. ഇസ്രായേല്‍ അതിക്രമം ഒരുനിലക്കും നീതീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളില്‍ എല്ലാ അന്താരാഷ്ട്ര വ്യവസ്ഥകളും ഇസ്രായേല്‍ ലംഘിച്ചതായും ഹ്യൂമന്റൈറ്റ്‌സ്‌വാച്ച് നിരീക്ഷിച്ചു. അതേ സമയം ഇസ്രായേലിനു നേര്‍ക്ക് ഹമാസ് അയച്ച റോക്കറ്റുകളെ കുറിച്ച പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ പുറത്തുവിടുമെന്ന് സംഘടന അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News