ദുബൈയിൽ കഴിഞ്ഞവർഷം മാത്രം പതിയ്യായിരത്തിലേറെ ഇന്ത്യൻകമ്പനികൾ പ്രവർത്തനം തുടങ്ങിയെന്ന് കണക്കുകൾ
ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 38% വളർച്ച രേഖപ്പെടുത്തി
ദുബൈ: ദുബൈയിൽ കഴിഞ്ഞവർഷം മാത്രം പതിയ്യായിരത്തിലേറെ ഇന്ത്യൻകമ്പനികൾ പ്രവർത്തനം തുടങ്ങിയതായി ദുബൈ ചേംബർ ഓഫ് കോമേഴ്സ്. ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 38% വളർച്ച രേഖപ്പെടുത്തിയെന്നും ചേംബറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ദുബൈയിൽ യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിച്ചത് ഇന്ത്യക്കാരാണ്. കഴിഞ്ഞവർഷം ദുബൈ ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റ്ർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണം 15,481 ആണ്.
പാകിസ്താനി നിക്ഷേപകരാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നിലുള്ളത്. 8,036 പാക് കമ്പനികൾ കഴിഞ്ഞവർഷം ദുബൈയിലെത്തി. ഈജിപ്താണ് മൂന്നാം സ്ഥാനത്ത്. 4,837 പുതിയ ഈജിപ്ഷ്യൻ സ്ഥാപനങ്ങൾ കഴിഞ്ഞവർഷം ദുബൈ ചേംബറിൽ രജിസ്റ്റർ ചെയ്തു. സിറിയ, യു.കെ., ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഈജിപ്തിന് പിന്നാലെ കടന്നുവരുന്നുണ്ട്. ദുബൈ ചേംബേഴ്‌സിന്‍റെ പ്രസിഡൻറും സി.ഇ.ഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്തയാണ് കണക്കുകൾ പങ്കുവെച്ചത്.