ഷെഫ് തിയേറ്റർ; മീഡിയവൺ സ്റ്റാർ ഷെഫ് മൽസരവേദിയിൽ സെലിബ്രിറ്റി ഷെഫുമാരുമായി സംവദിക്കാം
ഷെഫ് തിയേറ്ററിൽ പാചകരംഗത്തെ താരങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്നവർക്ക് Starchef.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.
ദുബൈ: പാചകരംഗത്തെ പ്രതിഭകൾ മാറ്റുരക്കുന്ന മീഡിയവൺ സ്റ്റാർ ഷെഫ് മൽസരവേദിയിൽ സെലിബ്രിറ്റി ഷെഫുമാരുമായി ആശയവിനിമയത്തിന് അവസരം. ഷെഫ് തിയേറ്റർ എന്ന പരിപാടിയിലാണ് മാസ്റ്റർ ഷെഫുമാർ പാചകരംഗത്തെ വിവിധ വിഷയങ്ങളിൽ കാണികളുമായി സംവദിക്കുക.
ഈമാസം 18ന് ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ വൈകുന്നേരം അഞ്ച് മുതലാണ് ഷെഫ് തിയേറ്റർ ഒരുക്കുന്നത്. മാസ്റ്ററിങ് ദി ആർട്ട് ഓഫ് കുക്കിങ് വിത്ത് മാസ്റ്റർഷെഫ് എന്നതാണ് ഷെഫ് തിയേറ്ററിന്റെ ആശയം. ഇന്റർനാഷണൽ ഷെഫും റെസ്റ്ററന്റ് സംരംഭകനുമായ ഷെഫ് പിള്ള, വാട്ടർഫ്രണ്ട് മാർക്കറ്റിന്റെ റെസിഡന്റ് ഷെഫായ ഷെഫ് ക്രിസ്, ആർ.എഫ് കാമ്പയിൻ ലിമിറ്റഡിന്റെ കോർപറേറ്റ് ഷെഫായ ഷെഫ് ഫൈസൽ ബഷീർ എന്നിവരാണ് വിവിധ വിഷയങ്ങളിൽ കാണികളോട് സംവദിക്കുക.
പാചകത്തോടുള്ള അഭിരുചി എങ്ങനെ വരുമാനമാക്കി മാറ്റാം എന്ന് ചർച്ച ചെയ്യുന്ന ഫ്രം കിച്ചൻ ടു ബിസിനസ് എന്ന വിഷയത്തിലാണ് ഷെഫ് പിള്ള സംസാരിക്കുക. തിരിക്കിട്ട ജീവിതത്തിലെ നൂറുങ്ങു പാചകവിദ്യകളെ കുറിച്ച് ഈസി റെസിപീസ് ഫോർ ബിസി ലൈവ്സ് എന്ന സെഷനിൽ ഷെഫ് ക്രിസ് സംസാരിക്കും. രൂചിയൂറും വിഭവങ്ങൾ എങ്ങനെ സുന്ദരമായി അവതരിപ്പിക്കാം എന്നതാണ് പ്ലേറ്റിങ് ലൈക് എ പ്രോ എന്ന സെഷനിൽ ഷെഫ് ഫൈസൽ ബഷീർ സംസാരിക്കുക.
ഷെഫ് തിയേറ്ററിൽ പാചകരംഗത്തെ താരങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്നവർക്ക് Starchef.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 052 649 1855 എന്ന നമ്പറിൽ വിളിക്കാം.